ന്യൂഡെൽഹി: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ സീനിയർ കമാൻഡറെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ആണ് സംഭവം.
ഏറ്റുമുട്ടലിന് പിന്നാലെ ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ നിലവിൽ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
Read also: ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം; കേന്ദ്രമന്ത്രി







































