മലപ്പുറം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫ്(47) ആണ് അറസ്റ്റിലായത്. മലേഷ്യയിലെ ബിസിനസ് സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് കുറ്റിപ്പുറം ടൗണിലെ ഹോട്ടൽ ഉടമയിൽ നിന്നും ഇയാൾ 15 ലക്ഷം രൂപ തട്ടിയെടുത്തത്.
മലേഷ്യയിൽ ആരംഭിക്കുന്ന ഹോട്ടലിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി പണം വാങ്ങിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഹോട്ടൽ ആരംഭിക്കാത്തതിനെ തുടർന്നാണ് സംശയം തോന്നിയത്. പിന്നീട് പ്രതി നാട്ടിൽ വരാതെയായെന്നും പരാതിയിൽ പറയുന്നു.
അതേസമയം പ്രതി കുറ്റിപ്പുറത്ത് തന്നെയുള്ള മറ്റൊരു വ്യാപാരിയിൽ നിന്നും 6 ലക്ഷം രൂപ വാങ്ങിയതായും, ഒപ്പം തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലുള്ള ആളുകളിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ നിരവധി ആളുകളുടെ കാറുകൾ ഇയാൾ പണയം വച്ചതായും പരാതി ഉയരുന്നുണ്ട്.
Read also: ഭീകരർക്ക് എതിരെ ഒറ്റക്കെട്ടാകും; ബ്രിക്സ് ഉച്ചകോടി






































