പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റാലിയിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണങ്ങളും എറിഞ്ഞു. മധുബനി, ഹർലഖിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ നിതീഷിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണവും എറിഞ്ഞത്.
ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്‌ഥർ മുന്നിലേക്കെത്തുകയും സുരക്ഷ ഒരുക്കുകയും ചെയ്‌തു. സംഭവത്തിൽ ഏവരും പരിഭ്രാന്തരായെങ്കിലും ‘എറിയൂ, ഇനിയും എറിയൂ’എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. ഇതിന് ശേഷവും നിതീഷ് കുമാർ പ്രസംഗം തുടരുകയും ചെയ്‌തു.
#Correction: Onions pelted during Chief Minister Nitish Kumar’s election rally in Madhubani’s Harlakhi.#BiharPolls pic.twitter.com/0NwXZ3WIfm
— ANI (@ANI) November 3, 2020
ബിഹാറിൽ മൂന്നു ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നു. അവസാന ഘട്ടം ഈ മാസം ഏഴിന് നടക്കും. നവംബർ 10നാണ് ഫലം പ്രഖ്യാപിക്കുക.







































