പാലക്കാട്: നീണ്ട നാലു വർഷത്തിന് ശേഷം ജില്ലയിൽ ‘ഓപ്പറേഷൻ അനന്ത’ വീണ്ടും. ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. ആർഎസ് റോഡ് കവലയിലെ പഴയ ഇരുനില കെട്ടിടമാണ് ഓപ്പറേഷൻ അനന്ത നടപടികളുടെ ഭാഗമായി പൊളിച്ചു നീക്കിയത്.
കൈവശക്കാർക്ക് പല തവണയായി നീട്ടി നൽകിയ സമയപരിധി തീർന്നതോടെയാണ് സബ് കളക്‌ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പൊളിക്കൽ നടപടികളിലേക്ക് കടന്നത്. പോലീസ്, പിഡബ്ള്യുഡി, കെഎസ്ഇബി വകുപ്പുകളും സഹകരിച്ചു.
22 ചതുരശ്ര മീറ്റർ കയ്യേറ്റ ഭുമി തിരിച്ചു പിടിച്ചു. ഇതു കൂടാതെ നഗരത്തിലെ മറ്റു 13 ഭാഗങ്ങളിൽ കൂടി ഇനിയും കയ്യേറ്റം ഒഴിപ്പിക്കാനുണ്ട്. 2016ൽ പിബി നൂഹ് സബ് കളക്‌ടറായിരുന്നപ്പോഴാണ് ഓപ്പറേഷൻ അനന്തക്ക് തുടക്കം കുറിച്ചത്. അന്നു പഴയ രണ്ടു കെട്ടിടങ്ങളാണു പൊളിച്ചു നീക്കിയത്.
Malabar News: പുഴയിൽ മുങ്ങിത്താണ 5 അംഗ കുടുംബത്തെ രണ്ട് വിദ്യാർഥികൾ രക്ഷിച്ചു






































