ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തിയത്.
‘ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്. ദച്ചിഗാം ദേശീയോദ്യാനത്തിന് സമീപത്തുള്ള ഹാർവാൻ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി സൈന്യം അറിയിച്ചു. ഓപ്പറേഷന് പിന്തുണ നൽകുന്നതിനായി കൂടുതൽ സൈനികരെ സ്‌ഥലത്തേക്ക് അയച്ചിട്ടുണ്ട്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!