തിരുവനന്തപുരം: വിവാദ വിഷയങ്ങൾ ഇന്നും സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാൻ സ്പീക്കർ അനുവദിക്കുന്നില്ലെന്ന ശക്തമായ വിമർശനം നിലനിൽക്കെയാണ്, വിവാദ വിഷയങ്ങൾ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും ഇന്നും സഭയിൽ ഉയർത്താൻ പ്രതിപക്ഷ നീക്കം നടക്കുന്നത്.
ഇന്ന് ഏത് വിഷയത്തിലാണ് അടിയന്തിര പ്രമേയ നോട്ടീസ് നൽകേണ്ടത് എന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഉടൻ തീരുമാനിക്കും. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഇന്ന് സഭയിൽ ഉന്നയിക്കാനാണ് സാധ്യത. ഷുഹൈബ് വധം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു.
ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വിവാദ വിഷയങ്ങൾ ഉയർത്തി കഴിഞ്ഞ ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. അതേസമയം, ഈ മാസം എട്ടിന് നിയമസഭ സമ്മേളിക്കില്ല. അന്നത്തെ ധനാഭ്യർഥനകൾ ഈ മാസം 21, 22 തീയതികളിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Most Read: ലൈഫ് മിഷൻ; മുഖ്യമന്ത്രിക്ക് എതിരെയുള്ള തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് അനിൽ അക്കര







































