കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. കാരശ്ശേരി സ്വദേശികളായ കബീറിന്റെ മകൻ അലി ആഷ്‌ബിൻ, മുസ്‌തഫ കളത്തിങ്ങലിന്റെ മകൻ നിഹാൽ, കളത്തിങ്ങൽ രസിലിന്റെ മകൻ നാസൽ എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേർക്കും കാലിലാണ് കടിയേറ്റത്.
രാവിലെ പത്തരയോടെ ഇരവഴിഞ്ഞിപ്പുഴയുടെ ഭാഗമായ കാരശ്ശേരി ചിപാംകുഴി കടവിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു മൂവരും. കുളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ നീർനായ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കൊടിയത്തൂർ ഗവ.ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി. തുടർ ചികിൽസയ്‌ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ