അണ്‍ലോക്ക് 5 ന്റെ ഭാഗമായി രാജ്യത്ത് തീയറ്ററുകള്‍ തുറക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് മൂലം രാജ്യത്തെ തീയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. തീയറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജീവിതകഥ പറയുന്ന പി എം നരേന്ദ്ര മോദിയാണ് ആദ്യം റിലീസ് ചെയ്യുകയെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഒക്ടോബർ 15 നാണ് ചിത്രം റീ റിലീസ് ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ മെയ് 24 നാണ് ചിത്രം ആദ്യം റിലീസ് ചെയ്തിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന സിനിമയിൽ വിവേക് ഒബ്റോയിയാണ് നരേന്ദ്ര മോഡിയായി വേഷമിട്ടത്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിവേക് ഒബ്റോയിയും അനിരുദ്ധ് ചൗളയും ചേര്‍ന്നാണ്. മെയ് 24 റിലീസ് ചെയ്ത ചിത്രം അന്ന് 14.70 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. 8 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തില്‍ അടല്‍ ബിഹാരി വാജ്പേയ് അടക്കമുള്ള നിരവധി ബിജെപി നേതാക്കള്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു. സുനിത രദിയ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് സഞ്ജയ് ശങ്ക്ളയാണ്.
Read also : രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ‘ദി പ്രീസ്റ്റ്’






































