രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ‘ദി പ്രീസ്‌റ്റ്’

By Team Member, Malabar News
Malabarnews_the priest
Representational image
Ajwa Travels

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ദി പ്രീസ്‌റ്റ്’ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 29 ന് ആരംഭിച്ച ഷെഡ്യൂളാണ് പൂര്‍ത്തിയായത്. കഴിഞ്ഞ മാസം 19 ആം തീയതി ആരംഭിക്കാനിരുന്ന ഷെഡ്യൂള്‍ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 10 ദിവസത്തേക്ക് കൂടി നീട്ടി വച്ചിരിക്കുകയായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തി വച്ചിരുന്ന ഷൂട്ടിങ്ങാണ് സെപ്റ്റംബര്‍ 29 ആരംഭിച്ചത്. മമ്മൂട്ടിയോടൊപ്പം മഞ്‌ജു വാര്യര്‍ സ്‌ക്രീനിലെത്തുന്ന ആദ്യ സിനിമയെന്ന പ്രത്യേകത കൊണ്ട് ദി പ്രീസ്‌റ്റ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകനായ ജോഫിന്‍ തന്നെയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നതും. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആന്റൊ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്‌ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നിരവധി താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്ന പ്രധാന താരങ്ങള്‍.

Read also : കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE