പാലക്കാട്: ശക്‌തമായ മഴയെ തുടർന്ന് ജില്ലയിൽ വീണ്ടും കൃഷിനാശം. ജില്ലയിലെ മണ്ണൂർ പഞ്ചായത്തിലെ പറയങ്കാട് പാടശേഖരത്തിലെ മൂന്നേക്കർ നെൽക്കൃഷിയാണ് കനത്ത മഴയെ തുടർന്ന് വെള്ളത്തിലായത്. പന്നി ശല്യത്തെ തുടർന്ന് ഇവിടെ കൃഷി ഭാഗികമായി നേരത്തെ തന്നെ നശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ മഴ വില്ലനായി എത്തിയത്.
രാജൻ, സ്വാമിനാഥൻ, ലീലാവതി എന്നിവരുടെ നെൽക്കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. വയലിൽ വെള്ളം നിറഞ്ഞതോടെ നെല്ല് വീണ് മുളക്കാനും തുടങ്ങി. ഒന്നാംവിള പൂർണമായും നശിച്ചതോടെ രണ്ടാം വിളയിറക്കാനോ വായ്‌പ തിരിച്ചടയ്‌ക്കാനോ പണമില്ലാതെ കർഷകർ ദുരിതത്തിലായി. മണ്ണൂർ കൃഷി ഓഫിസർ മേഘ്‌ന ബാബു, കൃഷി അസിസ്‌റ്റന്റ് ആർ പ്രകാശ് എന്നിവർ കൃഷിയിടം സന്ദർശിച്ച് വിളനാശം വിലയിരുത്തിയിട്ടുണ്ട്.
Read also: ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി






































