ഫ്‌ളോറിഡ: ഇന്ത്യക്കെതിരെ ഭീഷണി തുടർന്ന് പാക്കിസ്‌ഥാൻ. ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീറാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ പ്രതികരണം.
ഫ്‌ളോറിഡയിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കവെയാണ് അസിം മുനീറിന്റെ പ്രതികരണം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡിന്റെ സ്‌ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയതായിരുന്നു അസിം മുനീർ.
ഞങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും. സിന്ധൂതദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്‌ഥാനിലെ 250 മില്യൺ ജനങ്ങളെ അപകടത്തിലാക്കിയേക്കാം എന്നും അസിം മുനീർ പറഞ്ഞു.
ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അത് നിർമിച്ച് കഴിയുമ്പോൾ പത്ത് മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ല- അസിം മുനീർ പറഞ്ഞു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!