പാക്കിസ്‌ഥാൻ- സൗദി അറേബ്യ പ്രതിരോധ കരാർ; സൂക്ഷ്‌മമായി നിരീക്ഷിച്ച് ഇന്ത്യ

പാക്കിസ്‌ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.

By Senior Reporter, Malabar News
Pakistan-Saudi Arabia Military Agreement
(Image Courtesy: The Nation)
Ajwa Travels

ന്യൂഡെൽഹി: പാക്കിസ്‌ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രം. ഏതെങ്കിലുമൊരു രാജ്യത്തിന് നേരെയുള്ള ആക്രമണത്തെ സംയുക്‌തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിനാണ് പാക്കിസ്‌ഥാനും സൗദിയും രൂപം നൽകിയത്.

ഇന്ത്യയുടെ ദേശീയ സുരക്ഷയെയും മേഖലയുടെ സുരക്ഷയെയും കരാർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോയെന്നത് സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ വക്‌താവ്‌ രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ഏതുവിധേനയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സൗദി സന്ദർശനത്തിനിടെ ബുധനാഴ്‌ചയാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കരാർ എന്നത് ശ്രദ്ധേയമാണ്. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്‌ഥാന് നേരെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി കൈക്കൊണ്ടിരുന്നു.

Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE