‘200ലധികം താലിബാൻ സൈനികർ കൊല്ലപ്പെട്ടു, സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തു’

58 പാക്ക് സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി താലിബാൻ അവകാശപ്പെടുമ്പോഴാണ് പാക്കിസ്‌ഥാൻ സൈന്യം പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

By Senior Reporter, Malabar News
pakistani-taliban-leader-killed
Ajwa Travels

ഇസ്‌ലാമാബാദ്: ഞായറാഴ്‌ച രാത്രിയിൽ പാക്കിസ്‌ഥാൻ- അഫ്‌ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക്കിസ്‌ഥാൻ സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്‌ഥാൻ സൈന്യം.

അതിർത്തി പ്രദേശങ്ങളിൽ അഫ്‌ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി പാക്കിസ്‌ഥാൻ 19 അഫ്‌ഗാൻ സൈനിക പോസ്‌റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക്ക് സൈന്യം അറിയിച്ചു.

58 പാക്ക് സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി താലിബാൻ അവകാശപ്പെടുമ്പോഴാണ് പാക്കിസ്‌ഥാൻ സൈന്യം പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാക്കിസ്‌ഥാൻ അടച്ചു.

പാക്കിസ്‌ഥാൻ വീണ്ടും അഫ്‌ഗാൻ പ്രദേശത്ത് കടന്നുകയറുകയാണെങ്കിൽ ശക്‌തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് താലിബാൻ നൽകിയിരിക്കുന്നത്. പാക്കിസ്‌ഥാനെതിരെ പോരാടുന്ന തെഹ്‌രീക് ഇ താലിബിനെ അഫ്‌ഗാൻ സർക്കാർ സഹായിക്കുന്നു എന്ന് പാക്ക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്‌ഥാൻ മുന്നറിയിപ്പും നൽകിയിരുന്നു.

തുടർന്നാണ്, അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. അതേസമയം, പാക്കിസ്‌ഥാനെതിരെ പ്രകോപനത്തിന് മുതിർന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്.

പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടന്നു. അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിൽ വ്യാഴാഴ്‌ച രണ്ടു സ്‌ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്‌ഫോടനവുമുണ്ടായി. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്‌ഥാനാണെന്നാണ് അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. പാക്കിസ്‌ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു.

Most Read| ഗാസ സമാധാന ചർച്ച; ഈജിപ്‌ത്‌ ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE