വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ അക്രമിക്കുമെന്നാണ് അസിം മുനീറിന്റെ പുതിയ ഭീഷണി.
ഇന്ത്യയിലെ സുപ്രധാന റിഫൈൻറി ആക്രമിക്കുമെന്ന് ഒരു പാക്കിസ്‌ഥാൻ സൈനിക മേധാവി ഇതാദ്യമായാണ് ഭീഷണി മുഴക്കുന്നത്. യുഎസിലുള്ള പാക്കിസ്‌ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അസിം മുനീറിന്റെ പുതിയ ഭീഷണി.
തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ ആദ്യ ഭീഷണി. എന്നാൽ, യുഎസിൽ വെച്ച് അസിം മുനീർ നടത്തിയ ആണവ ഭീഷണിക്ക് ശക്‌തമായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം