പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്‌ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്‌ജിത്തിനെ വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. രാഷ്‌ട്രീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
ബൈക്ക് ഇടിച്ചു വീഴ്‌ത്തി നാല് പേർ ചേർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം സഞ്‌ജിത്തിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.
Read Also: കോട്ടയത്ത് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ ഇരുമുന്നണികളും







































