പാലക്കാട്: ജില്ലാ ആശുപത്രിയിൽ വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. താഴത്തെ നിലയിൽ നഴ്‌സുകാരുടെ വിശ്രമ മുറിയോട് ചേർന്നാണ് മരുന്ന് സൂക്ഷിക്കുന്ന മുറി.
പുക ഉയർന്നതിൽ പിന്നാലെ സമീപത്തെ വനിതാ വാർഡിലെയും സർജിക്കൽ ഐസിയുവിലെയും രോഗികളെ മാറ്റുകയായിരുന്നു. അഗ്‌നിശമന സേനയെത്തി അരമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ







































