പാലക്കാട്: ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. അതിശക്തമോ തീവ്രമായ മഴയ്ക്കോ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി മീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ജില്ലയിൽ നാളെയും റെഡ് അലർട് ആണ്. തിങ്കളാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിലെ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. തൃത്താലയിൽ-90 മില്ലീമീറ്റർ, പാലക്കാട്-26, മണ്ണാർക്കാട്-30,പട്ടാമ്പി-92.5, കൊല്ലങ്കോട്-13.2, ചിറ്റൂർ-5, ആലത്തൂർ-2.9, ഒറ്റപ്പാലം-57.2, പറമ്പിക്കുളം-16 മില്ലീമീറ്റർ എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ അളവ്. ഇന്നലെ ജില്ലയിൽ മഞ്ഞ അലർട് ആയിരുന്നു.
Read Also: കോവിഡ് മൂന്നാം തരംഗം; ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു







































