തൃശൂര്‍ : പാലിയേക്കര ടോള്‍ പ്‌ളാസയില്‍ നിര്‍ത്തി വച്ചിരുന്ന ടോള്‍ പിരിവ് വീണ്ടും പുനഃരാരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ 8 മണി മുതലാണ് ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ടോള്‍ പിരിവ് പുതിയ ജീവനക്കാരെ ഉപയോഗിച്ചാണ് പുനഃരാരംഭിച്ചത്. പുതിയ ജീവനക്കാരുടെ പരിചയക്കുറവ് മൂലം പണം നല്‍കി പോകുന്ന ട്രാക്കുകളില്‍ വലിയ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടത്.
80 പേരടങ്ങുന്ന സംഘത്തെയാണ് ഇന്നലെ മുതല്‍ ടോള്‍ പിരിവിനായി സജ്‌ജമാക്കിയത്. ഇവരില്‍ 56 പേര്‍ ടിബിഎല്‍ ഇന്‍ഫ്രാ കമ്പനി നല്‍കിയ ജീവനക്കാരാണ്. ബാക്കിയുള്ള 24 പേര്‍ കുറഞ്ഞ സമ്പര്‍ക്കം പുലര്‍ത്തിയതും കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതുമായ ജീവനക്കാരുമാണ്.
സാങ്കേതിക പരിശീലനം നല്‍കിയ ശേഷമാണ് ഇന്നലെ മുതല്‍ പുതിയ ജീവനക്കാര്‍ പാലിയേക്കര ടോള്‍ പ്ളാസയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ജോലിയിലെ പരിചയക്കുറവ് മൂലമാണ് ഗതാഗതക്കുരുക്ക് പലപ്പോഴയായി ഉണ്ടായത്. ഇതിനെ തുടര്‍ന്ന് തിരക്ക് അസഹ്യമായ സാഹചര്യങ്ങളില്‍ ഇടക്കിടക്ക് ടോള്‍ ബൂത്തുകള്‍ തുറന്നു വിട്ടിരുന്നു.
Read also : നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണം; ഹരജി ഇന്ന് ഹൈക്കോടതിയില്‍