നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണം; ഹരജി ഇന്ന് ഹൈക്കോടതിയില്‍

By Team Member, Malabar News
Malabarnews_highcourt
Representational image
Ajwa Travels

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ആക്രമണത്തിന് ഇരയായ നടിയും ഇന്ന് കോടതിയില്‍ ഹാജരാകും.

വിചാരണ കോടതിക്കെതിരെ സമര്‍പ്പിച്ച ഹരജില്‍ നേരത്തെ വാദം കേട്ട ഹൈക്കോടതി വിചാരണ തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. പക്ഷപാതപരമായ നിലപാടാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും, കോടതിയില്‍ വിചാരണക്കിടയില്‍ നടിയെ പ്രതിഭാഗം മാനസികമായി പീഡിപ്പിക്കുകയാണെന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പ്രോസിക്യൂഷന്‍ ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.

ഒപ്പം തന്നെ പല നിര്‍ണായക തെളിവുകളും വിചാരണക്കോടതി വേണ്ടവിധം രേഖപ്പെടുത്തിയിട്ടില്ലെന്ന ആരോപണവും പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും, ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുക്കാന്‍ വിചാരണക്കോടതി തയ്യാറായില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി.

Read also : സീറോളജിക്കല്‍ സര്‍വേ; 14 ജില്ലകളിലും ഡിസംബറോടെ നടത്താന്‍ തീരുമാനിച്ച് കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE