കണ്ണൂർ: പാനൂരിൽ മണ്ണ് മാറ്റുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.
അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിലെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഡ്രൈവർ ഷെമിത്ത് ലാലിനാണ് പരിക്കേറ്റത്. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾതാമസമില്ലാത്ത വീട്ടുപറമ്പിലാണ് സംഭവം നടന്നത്. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!





































