മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകത്തില്‍ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. പ്രതികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കിണറ്റില്‍ തിരച്ചില്‍ നടത്തുന്നത്. മാലിന്യം കുമിഞ്ഞ് കൂടിയ കിണറ്റില്‍ ഇര്‍ഷാദിനെ കൊന്ന് തള്ളിയതായി പ്രതികളായ സുഭാഷ്, എബിന്‍ എന്നിവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി ഇര്‍ഷാദില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റില്‍ ഇര്‍ഷാദിനെ കൊന്നുതള്ളിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിരുന്നു.
ഇന്നലെ പ്രതികള്‍ കിണര്‍ ചൂണ്ടിക്കാട്ടിയതനുസരിച്ച് കിണറ്റില്‍ എട്ട് മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും കിണറ്റില്‍ മാലിന്യം ധാരളമായി ഉണ്ടായിരുന്നതിനാല്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചത്.
Malabar News: കരിങ്കൽ ഖനനം; കളക്‌ടർക്ക് മുൻപിൽ പ്രതിഷേധിച്ച് നാട്ടുകാർ