ആലപ്പുഴ: തലവടിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണ് മരിച്ചത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ ആദിയെയും ആദിലിനെയും കൊലപ്പെടുത്തിയ ശേഷം സുനുവും ഭാര്യയും തൂങ്ങിമരിക്കുക ആയിരുന്നു.
ഇന്ന് രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടു അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരം അറിഞ്ഞത്. വീട്ടിലെ ഹാളിൽ മരിച്ച നിലയിലാണ് കുട്ടികളെ കണ്ടത്. തൊട്ടടുത്തായി മാതാപിതാക്കൾ തൂങ്ങിയ നിലയിലും ഉണ്ടായിരുന്നു. സാമ്പത്തിക പ്രശ്നവും രോഗങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായാണ് വിവരം. പോലീസ് അന്വേഷണം നടത്തിവരികയാണ്.
Most Read| കണ്ണൂർ സർവകലാശാല വിസിയായി ഡോ. എസ് ബിജോയ് നന്ദൻ; ഉത്തരവ് ഉടൻ







































