തിരുവനന്തപുരം: പാതയോരങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടാൻ തീരുമാനിച്ച് സർവകക്ഷി യോഗം. കൂടാതെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാനും ഇന്ന് നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിന് കോടതിയിൽ അനുമതി തേടും. കൂടാതെ പാർട്ടി സമ്മേളനത്തോട് അനുബന്ധിച്ച് സ്‌ഥാപിക്കുന്ന കൊടിതോരണങ്ങൾ നിശ്‌ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും തീരുമാനമായിട്ടുണ്ട്.
പാതയോരങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ സ്‌ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പല തവണ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാഞ്ഞതോടെ ഹൈക്കോടതി കർശന വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചുചേർത്തത്.
Read also: 12 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് വേണ്ട; ഖത്തർ







































