ദോഹ: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 12 വയസ് വരെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമല്ല. ഇന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് മാസ്‌ക് നിർബന്ധമാണെന്നും ഇളവ് നൽകിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കൂടാതെ എല്ലാ വിദ്യാർഥികളും സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ കോവിഡ് മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക് നിലവിലുള്ള പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന തുടരുകയും ചെയ്യും.
Read also: ക്വാറി ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി; മടവൂർ അനിലിനെതിരെ അന്വേഷണം