കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണയുടെ (4) മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി.
കരിമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. ആദിലക്ഷ്മിയാണ് (8) ആദ്യം മരിച്ചത്. അപകട സ്ഥലത്ത് നിന്ന് കാണാതായ യദുകൃഷ്ണനായി എയർഫോഴ്സ് ഏറെ നേരം തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു.
ആറ് വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മി മരിച്ചിരുന്നു. പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്കാണ് വീണത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!




































