കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസിന്റെ നോട്ടീസ്. എന്നാൽ, ജോർജ് നോട്ടീസ് കൈപ്പറ്റിയില്ല. പാർട്ടി തീരുമാനം അനുസരിച്ച് മാത്രം സ്‌റ്റേഷനിൽ ഹാജരാകാനാണ് ജോർജിന്റെ തീരുമാനം.
ടെലിവിഷൻ ചർച്ചയ്‌ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ നിർദ്ദേശത്തിന് അനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പോലീസിന്റെ നീക്കം. പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
ഈരാറ്റുപേട്ട പോലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്‌ക്കിടെ നടത്തിയ പരാമർശം അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോർജിന്റെ വാദം. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി