PCWF ജനകീയ നോമ്പുതുറ: മാനവികതക്ക് ആഹ്വനം ചെയ്‌ത്‌ എംഎൽഎ നന്ദകുമാർ

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ജനകീയ നോമ്പുതുറയിൽ വിവിധ സഹായ വിതരണങ്ങളും PCWF ഹോം പ്രൊജക്റ്റ് ഡിസൈൻ പ്രകാശനവും ഉൾപ്പടെ നടന്നു.

By Senior Reporter, Malabar News
Inaugural Speech by Ponnani MLA P. Nandakumar at the PCWF Iftar Meet
PCWF ജനകീയ നോമ്പുതുറയുടെ സൗഹൃദ സംഗമം പി നന്ദകുമാർ എംഎൽഎ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു. (Image courtesy of PCWF | Cropped and designed by Team MN)
Ajwa Travels

പൊന്നാനി: പശ്‌ചിമേഷ്യയിൽ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെയും യുദ്ധസമാന സാഹചര്യങ്ങളെയും ശക്‌തമായി അപലപിച്ചും സമാധാനം നിലനിറുത്താൻ മാനവികത ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്‌തും ജനകീയ നോമ്പുതുറയുടെ സൗഹൃദ സംഗമം പി നന്ദകുമാർ എംഎൽഎ ഉൽഘാടനം ചെയ്‌തു.

പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടത്തിയ നോമ്പുതുറയിൽ (PCWF Iftar Meet) സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിയാണ് സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള രണ്ടായിരത്തിലധികം പേർ പങ്കെടുത്തത്. ജാതിമത-കക്ഷി രാഷ്‌ട്രീയ ഭേദമന്യേ പങ്കെടുത്ത എല്ലാവരും ലോകജനതയെ ആശങ്കയിലാഴ്‌ത്തിയ യുദ്ധസാഹചര്യത്തെ അപലപിച്ചു.

KP Noushad Ali In PCWF Iftar Meet
കെപിസിസി ജനറൽ സെക്രട്ടറിയും എംപി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാനുമായ കെപി നൗഷാദ് അലി ചടങ്ങിൽ സംസാരിക്കുന്നു. (Image specially arranged through official source)

യുദ്ധം അവസാനിച്ച് സമാധാനം പുലരാനുള്ള പ്രത്യേക പ്രാർഥനക്ക് മഖ്‌ദൂം എംപി മുത്തു കോയ തങ്ങൾ നേതൃത്വം നൽകി. PCWF ഗ്‌ളോബൽ പ്രസിഡണ്ട് സിഎസ് പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരനും പിസിഡബ്‌ള്യുഎഫ് ഉപദേശകസമിതി ചെയർമാനുമായ കെപി രാമനുണ്ണിയാണ് മുഖ്യ പ്രഭാഷണം നിർവഹിച്ചത്. ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ എംകെ സക്കീർ മുഖ്യാതിഥിയായിരുന്നു.

‘കൂടെയുള്ളവർക്ക് കൂടൊരുക്കാം’ എന്ന പേരിൽ PCWF ആരംഭിച്ച ഹോം പ്രൊജക്റ്റ് ഡിസൈൻ പ്രകാശനം അക്‌ബർ ഗ്രൂപ്പ് സ്‌ഥാപകനും സിഎംഡിയുമായ ഡോ. കെവി അബ്‌ദുൽ നാസർ നിർവഹിച്ചു. ട്രോമ കെയർ ടീമിന് യൂണിഫോം വിതരണം, കഅബ് ചികിൽസാ സഹായ സമിതിക്ക് ഫണ്ട് നൽകൽ, വിദ്യാഭ്യാസ സഹായ വിതരണം ‘സ്വാശ്രയ തൊഴിൽ സംരംഭം’ തയ്യൽ മെഷീൻ വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

The PCWF Home Project design was officially released by Dr.K.V. Abdul Nazar, Founder and CMD of Akbar Group at PCWF Iftar Meet
PCWF ഹോം പ്രൊജക്റ്റ് ഡിസൈൻ പ്രകാശനം അക്‌ബർ ഗ്രൂപ്പ് സ്‌ഥാപകനും സിഎംഡിയുമായ ഡോ. കെവി അബ്‌ദുൽ നാസർ നിർവഹിക്കുന്നു. (Image courtesy of PCWF | Cropped by Team MN)

പെരുമ്പടപ്പ് ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്‌മായിൽ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുബ്‌സിറ സിറാജ്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വൽസല കുമാർ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ഖദീജ മുത്തേടത്ത്, ആലംകോട് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് സുബൈർ ഉദിനുപ്പറമ്പിൽ, അജയ് മോഹനൻ, ടിഎം സിദ്ധീഖ്, അജിത് കോളാടി, രവി തേലത്ത്, അഹമദ് ബാഫഖി തങ്ങൾ, കെപി നൗഷാദ് അലി, മുഹമ്മദ് പൊന്നാനി, പിപി സക്കീർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

PCWF Iftar Meet At Ponnani
PCWF ജനകീയ നോമ്പുതുറയിൽ നിന്നുള്ള ദൃശ്യം. (Image courtesy of PCWF | Cropped by Team MN)

ടികെ അഷ്റഫ്, ഒസി സലാഹു, സികെ മുഹമ്മദ് ഹാജി, പ്രൊഫ. വികെ ബേബി, റഫിഖ് നഹൽ എന്നിവർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിൽ PCWF കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സിവി മുഹമ്മദ്‌ നവാസ് സ്വാഗതവും, സംഘാടക സമിതി കൺവീനർ മുജീബ് കിസ്‍മത്ത് നന്ദിയും പറഞ്ഞു.

MOST READ | ഇറാൻ ഡ്രോണാക്രമണം; സൗദിയിലെ അരാംകോ റിഫൈനറി അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE