മലപ്പുറം: പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയത്. അതേസമയം രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തിട്ടുണ്ട്.
പൊന്നാനി തുയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
Malabar News: കൈക്കൂലി; രണ്ട് വില്ലേജ് ഓഫിസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ






































