തൃശൂർ: പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനത്തിൽ എസ്എച്ച്ഒ ആയിരുന്ന പിഎം രതീഷിനെ സസ്‌പെൻഡ് ചെയ്‌തു. ദക്ഷിണമേഖലാ ഐജി സുന്ദറിന്റേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്. 2023 മേയ് 24നാണ് സംഭവം.
തൃശൂർ പട്ടിക്കാട്ടെ ഹോട്ടലിൽ നടന്ന വാക്കുതർക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ സ്‌റ്റേഷനിലെത്തിയ ഹോട്ടൽ മാനേജർ റോണി ജോണിയേയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയും എസ്എച്ച്ഒ ആയിരുന്ന രതീഷ് മർദ്ദിച്ചുവെന്നാണ് പരാതി. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്ത് ബില്ലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഹോട്ടൽ ഉടമ ഔസേഫിന്റെ മകൻ പോൾ ജോസഫിനെ ഉൾപ്പടെ എസ്എച്ച്ഒ ലോക്കപ്പിൽ അടക്കുകയും പരാതി ഒത്തുതീർപ്പാക്കുന്നതിന് നിർദ്ദേശിക്കുകയും ചെയ്‌തു. ഒത്തുതീർപ്പിനായി പരാതിക്കാരൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും അതിൽ മൂന്നുലക്ഷം പോലീസിനാണെന്ന് പറയുകയും ചെയ്‌തു.
അഞ്ചുലക്ഷം രൂപ സിസിടിവി ക്യാമറയ്‌ക്ക് മുന്നിൽവച്ചാണ് ഔസേഫ് കൈമാറിയത്. തന്നെ ആരും മർദ്ദിച്ചില്ലെന്ന് പരാതിക്കാരൻ മൊഴി നൽകി ജില്ലാ അതിർത്തി കടന്നുപോയതിന് പിന്നാലെ പോലീസ് ജീവനക്കാരെ മോചിപ്പിച്ചു. സംസ്‌ഥാന വിവരാവകാശ കമ്മീഷൻ മുഖേന പോലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് ഔസേഫ് അപേക്ഷിച്ചു. ഒരുവർഷത്തോളം നടത്തിയ നിയമപോരാട്ടത്തിലാണ് ദൃശ്യങ്ങൾ ലഭ്യമായത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി