കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാംപ്രതി സുബീഷും 15ആം പ്രതി സുരേന്ദ്രനുമാണ് പരോൾ അപേക്ഷ നൽകിയത്. വിധി വന്ന് ഒരുമാസത്തിനുള്ളിലാണ് അപേക്ഷ.
വ്യക്‌തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചിരിക്കുന്നത്. അപേക്ഷയുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ അറിയിപ്പ് എത്തിയിട്ടുണ്ട്. ബേക്കൽ പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും പ്രതികളുടെ പരോളിൽ തീരുമാനം ഉണ്ടാവുകയെന്നാണ് റിപ്പോർട്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പടെ പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം വിധിച്ചിരുന്നു. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27നാണ് സാക്ഷിവിസ്‌താരം തുടങ്ങിയത്. ഡിസംബർ 28ന് 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്തുപേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി