എറണാകുളം: ക്രൈം ബ്രാഞ്ച് മേധാവി സ്‌ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയ നടപടി ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹരജി. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ശ്രീജിത്തിനെ തൽസ്‌ഥാനത്ത് നിന്നും മാറ്റിയ നടപടി നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിക്കുമെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്.
സ്‌ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും, ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.
അതേസമയം വധഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ ആവശ്യം ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ആലുവ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ നാളെ വൈകുന്നേരം 3 മണിക്ക് കോടതിയിൽ ഹാജരാകണമെന്ന നിർദ്ദേശം നൽകി കോടതി സായ് ശങ്കറിന് നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി; ബിജെപി നേതാവ് അറസ്‌റ്റിൽ







































