തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഈ മാസം 21ആം തീയതി പരിഗണിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന കാരണം കാണിച്ചുകൊണ്ടാണ് പ്രോസിക്യൂഷന് ദിലീപിനെതിരെ ഹരജി സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റ് സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന് ഹരജിയില്‍ വ്യക്തമാക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ സുനില്‍ കുമാര്‍, മണികണ്ഠൻ എന്നിവരുടെ ജാമ്യഹരജി തള്ളിയ കോടതി, മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ നാളെ വിധി പുറപ്പെടുവിച്ചേക്കും. കൂടാതെ വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പായി വിപിന്‍ ലാല്‍ ജയിലില്‍ നിന്നും പുറത്ത് പോയത് സംബന്ധിച്ച് കോടതി ഇന്ന് വിശദമായ വാദം കേട്ടു.
വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വിയ്യൂര്‍ ജയിലില്‍ നിന്നുമാണ് മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ പുറത്തുപോയത്. സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടും, അന്വേഷണ ഉദ്യോഗസ്ഥനും തങ്ങളുടെ ഭാഗം വിശദീകരിച്ച് കൊണ്ട് കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചിരുന്നു.
Read also : സ്വര്‍ണ്ണക്കടത്ത് കേസ്; 7 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവ്







































