സ്വര്‍ണ്ണക്കടത്ത് കേസ്; 7 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവ്

By Team Member, Malabar News
gold smugglingRe
Representational image
Ajwa Travels

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യപ്രതികള്‍ ഉള്‍പ്പടെ 7 പേരുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് ഇപ്പോള്‍ നീട്ടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടികൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് അന്വേഷണം നടത്തുന്ന കേസുകളിലാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ഉത്തരവ് പ്രകാരം റിമാന്‍ഡ് കാലാവധി ഫെബ്രുവരി 2ആം തീയതി വരെയാണ് നീട്ടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിനൊപ്പം തന്നെ ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസിലും പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ സ്വപ്‍ന സുരേഷ്, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി 2 വരെ നീട്ടിയതായാണ് കോടതി ഉത്തരവിട്ടത്.

Read also : സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE