സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം

By Desk Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: ചളവറ പുലിയാനാംകുന്നിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പികെ സുധാകരന്റെ സഹോദരൻ പികെ ശശിധരന്റെ വീടിനും സമീപത്തുള്ള പരിയന്തൊടി സത്യരാജിന്റെ വീടിനും നേരെയാണ് ആക്രമണം ഉണ്ടായത്.

ഞായറാഴ്‌ച അർധരാത്രി കഴിഞ്ഞ് ബൈക്കിലെത്തിയ രണ്ടു പേർ വീടുകൾക്കു നേരെ കല്ലേറ് നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബൈക്കിൽ എത്തിയവരുടെ ദൃശ്യം സിസിടിവി ക്യാമറയിൽ‍ പതിഞ്ഞിട്ടുണ്ട്. ശശിധരന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ഗ്ളാസും ബോണറ്റും കല്ലേറിൽ തകർന്നു.

വീടിന്റെ ജനൽചില്ലും തകർന്നിട്ടുണ്ട്. സത്യരാജിന്റെ വീടിന്റെ ജനൽചില്ലുകളും എറിഞ്ഞു തകർത്തു. കല്ലേറ് നടക്കുന്ന സമയത്ത് രണ്ടു കുടുംബങ്ങളും വീട്ടിൽ ഉണ്ടായിരുന്നു.

ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം ചളവറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കിഴക്കൻമുക്കിൽ പ്രകടനവും പൊതുയോഗവും നടത്തി. സംഭവത്തിൽ എസ്ഐ റോയ് ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Malabar News:  പാൽച്ചുരം പാത നവീകരിക്കുന്നു; 1.75 കോടി രൂപ അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE