തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
പ്ളസ് വണ്‍ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ അറിയിച്ചു.
ഇതിനിടെ സംസ്ഥാനത്തെ പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. പ്ളസ് ടു പരീക്ഷയില്‍ റെക്കോര്‍ഡ് വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 87.94 % ആണ് ഇത്തവണത്തെ പ്ളസ് ടു വിജയശതമാനം. സയന്‍സ് വിഭാഗത്തില്‍ 90.52 % പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13% പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4% പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ സ്കീമില്‍ 80.36 % പേർ വിജയിച്ചു.
അതേസമയം സേ പരീക്ഷ, പുനഃപരിശോധന എന്നിവയ്ക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാം.
Most Read: ബിടെക് പരീക്ഷ നടത്താം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി







































