തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ളസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ മുതൽ ബെൻസണെ കാണാനില്ലായിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം രംഗത്തെത്തി. സ്കൂളിലെ ക്ളർക്കാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്നാണ് ആരോപണം. സ്കൂളിൽ പ്രോജക്ട് കൊടുക്കാൻ പോയപ്പോൾ ക്ളർക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെ ആറുമണിയോടെയാണ് സ്കൂളിൽ തൂങ്ങിയ നിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Most Read| നിയമവിരുദ്ധ താമസം; യുഎസിലുള്ള ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കും; പ്രധാനമന്ത്രി




































