ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകൾ പാർലമെന്റിൽ പുരോഗമിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്‌ക്ക് 12 മണിക്കും ഒരുമണിക്കുമിടയിൽ അമിത് ഷാ ലോക്‌സഭയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭയിൽ സംസാരിക്കും. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചർച്ചകൾ തിങ്കളാഴ്‌ച ഉച്ചയോടെ ലോക്‌സഭയിൽ ആരംഭിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ചർച്ചയ്‌ക്ക് തുടക്കമിട്ടത്. ഓപ്പറേഷൻ സിന്ദൂർ ഐതിഹാസികമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാന്റെ പങ്ക് വ്യക്‌തമാണ്. 22 മിനിറ്റിൽ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കണ്ടു. ഇതോടെയാണ് ആക്രമണം നിർത്തിയത്. ഭയന്ന പാക്കിസ്‌ഥാൻ ചർച്ചയ്‌ക്ക് തയ്യാറായി. പാക്കിസ്‌ഥാൻ തോൽവി സമ്മതിച്ചു. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ സുരക്ഷിതമാണ്. ഓപ്പറേഷൻ സിന്ദൂർ അവസാനിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!