തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്‌ഥാനത്ത്. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ പദ്ധതികളുടെ ഉൽഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും.
കേരളത്തിനുള്ള അതിവേഗ റെയിൽപാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാനാണ് സാധ്യത. സിൽവർ ലൈനിന് ബദലായുള്ള ഇ. ശ്രീധരന്റെ പദ്ധതിയാണ് പ്രഖ്യാപിക്കുകയെന്നാണ് സൂചന. കൂടാതെ, അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇന്നവേഷൻ ടെക്‌നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഔദ്യോഗിക ചടങ്ങിന് ശേഷം കോർപറേഷന്റെ വികസന ബ്ളൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്.
കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്‌ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| ഗാസ പുനർനിർമാണം; ‘ബോർഡ് ഓഫ് പീസ്’ പ്രഖ്യാപിച്ച് ട്രംപ്







































