ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിൽ എത്തുന്ന പ്രധാനമന്ത്രി, 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകുമെന്നാണ് വിവരം.
ജൂൺ ഒന്നിന് മടങ്ങുമെന്നാണ് സൂചന. ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നാം തീയതിയും അദ്ദേഹം വിവേകാനന്ദ പാറയിൽ തുടരുമെന്ന് പോലീസ് അറിയിച്ചു. മേയ് 30നാണ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. ശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് തിരിക്കുക. 2019ൽ പ്രധാനമന്ത്രി കേദാർനാഥിൽ ധ്യാനമിരുന്നിരുന്നു. കേദാർനാഥിലെ ഗുഹയിലാണ് അദ്ദേഹം ധ്യാനമിരുന്നത്.
Most Read| ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്തു; ഡിവൈഎസ്പി എംജി സാബുവിന് സസ്പെൻഷൻ








































