തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്നുമുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘എന്റെ സുഹൃത്തുക്കളേ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്‌തു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.
വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് ജോജന വഴി വീട് കിട്ടി. മുൻപ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി.
കേരളത്തിൽ ഗുണഭോക്‌താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തെയും ഉൾപ്പെടുത്തും. ഇത് തൃശൂർ- ഗുരുവായൂർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയണെന്നും മോദി പറഞ്ഞു.
ബിജെപി വേദിയിൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. തന്റെ പഴയ സുഹൃത്താണ് വിവി രാജേഷ് എന്ന് പ്രസംഗത്തിനിടെ മോദി പറഞ്ഞു. വേദിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ശ്രീചിത്രയിൽ റേഡിയോ ചികിൽസാ സെന്ററിന് തറക്കല്ലിട്ടു.
അമൃത് ഭാരത് ട്രെയിനുകളിൽ ഫ്‌ളാഗ് ഓഫ് ചെയ്‌തു. കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്‌തത്. അതേസമയം, കേരളത്തിനുള്ള കൂടുതൽ പദ്ധതികൾ ബിജെപി വേദിയിൽ പ്രഖ്യാപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































