കണ്ണൂർ: പോക്സോ കേസിലെ ഇരയോട് മോശമായി സംസാരിച്ച ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്മാന് ഇഡി ജോസഫിനെതിരായ പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തലശേരി പോലീസ് ആണ് പെൺകുട്ടിയുടെ മൊഴിയെടുക്കുക. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 21-ന് കൗണ്‍സിലിംഗിനായി എത്തിയപ്പോൾ ശിശുക്ഷേമ സമിതി ജില്ലാ ചെയര്മാന് ഇഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് നല്കിയ രഹസ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ജോസഫിനെതിരെ തലശേരി പോലീസ് കേസെടുത്തത്.
കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെയും പരിഹസിക്കുന്ന ഭാഷയിലും സംസാരിച്ചെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കണ്ണൂര്‍ കുടിയാന്മല പോലീസ് സ്റ്റേഷന് പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ 17കാരി കൗണ്‍സിലിംഗിന് എത്തിയത്.
Malabar News: രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ജങ്കാർ സർവീസ് ഇന്ന് മുതൽ







































