മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായ പെരുമാറ്റം; സി ഡബ്‌ള്യു സി ചെയര്‍മാനെതിരെ പോക്‌സോ കേസ്

By Staff Reporter, Malabar News
pocso case_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സി ഡബ്‌ള്യു സി) കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്. പീഡന കേസില്‍ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് സി ഡബ്‌ള്യു സി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിന് എതിരെ കേസെടുത്തത്. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇയാള്‍ക്കെതിരെ തലശേരി പോലീസ് കേസെടുത്തു.

Malabar News: കോവിഡ് പരിശോധനയില്‍ ക്രമക്കേട്; ആശുപത്രികള്‍ക്കും ലാബുകള്‍ക്കും എതിരെ നടപടി

ഒക്‌ടോബര്‍ 21നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡന കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ വിളിച്ച് വരുത്തി ഇഡി ജോസഫ് മൊഴിയെടുത്തിരുന്നു. തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസില്‍ വച്ചായിരുന്നു പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ഇതിനിടെ ചെയര്‍മാന്‍ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മൊഴിയെടുക്കലിന് ശേഷം കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മാജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തില്‍ തലശേരി പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE