കൊച്ചി: പെരുമ്പാവൂരില്‍ പോക്സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. മദ്രസയില്‍ വച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസുകാരനായ വിദ്യാര്‍ഥിയെ അലിയാര് പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2020ല്‍ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. തുടർന്ന് 2020 ജനുവരിയിലാണ് അധ്യാപകനെ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
Most Read: നെല്ലിയാമ്പതിയിൽ കനത്ത മഴ; ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി







































