മലപ്പുറം: ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു. മഞ്ചേരി പോക്‌സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനൊടുവിലാണ് പിടികൂടിയത്. സെന്റ് ജമാസ് സ്‌കൂളിൽ അധ്യാപകനായിരിക്കെ കെവി ശശികുമാർ പീഡനത്തിന് ഇരയാക്കിയെന്ന പരാതി പൂർവ വിദ്യാർഥികൾ ഉന്നയിച്ചതോടെ പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഇതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. രണ്ട് ദിവസമായി മലപ്പുറത്ത് ശശികുമാറിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസും യൂത്ത് ലീഗും മഹിളാ കോൺഗ്രസും ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. തുടർന്നാണ് പോലീസ് മുത്തങ്ങയിലെ ഹോംസ്‌റ്റേയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
Most Read: കാലവർഷത്തിന് മുന്നേ സംസ്‌ഥാനത്ത് മഴ ശക്‌തം; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്







































