കാലവർഷത്തിന് മുന്നേ സംസ്‌ഥാനത്ത്‌ മഴ ശക്‌തം; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

By Trainee Reporter, Malabar News
Heavy Rain Alert In Kerala And Yello Alert in Different Districts
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ശക്‌തമായി. കാലവർഷത്തിന് മുന്നോടിയായാണ് കേരളത്തിൽ മഴ സജീവമായത്. പത്ത് ജില്ലകളിൽ ആണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ആണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് സംസ്‌ഥാനത്ത്‌ ഇത്രയേറെ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. മഴക്കൊപ്പം ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കും.

കാലവർഷം കടന്നു വരുന്നതിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലിൽ നിന്നും മേഘങ്ങൾ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്‌തമായ മഴക്ക് വഴിയൊരുക്കും. അടുത്ത മൂന്ന് ദിവസം കൂടി കേരളത്തിൽ ശക്‌തമായ മഴ ലഭിക്കും.

അതേസമയം, ഇക്കുറി കേരളത്തിൽ പതിവിലും നേരത്തെ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ കാലവർഷം മെയ് 27ന് എത്തിച്ചേരാൻ സാധ്യത ഉണ്ടെന്നാണ് പ്രവചനം. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും ഉണ്ട്. സ്വകാര്യ കാലാവസ്‌ഥാ ഏജൻസി സ്‌കൈമെറ്റിന്റെ പ്രവചന പ്രകാരം കേരളത്തിൽ മെയ് 26ന് കാലവർഷം എത്തിച്ചേരാനാണ് സാധ്യത.

Most Read: പൊതുവേദിയിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം; ന്യായീകരിച്ച് സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE