കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതികളായ ഹോട്ടൽ ഉടമ റോയ് വയലാട്ടിനും അഞ്‌ജലി റിമ ദേവിനും എതിരായ കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും. കേസിലെ മുഖ്യസൂത്രധാരൻ അഞ്‌ജലിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കടം വാങ്ങിയ പണം തിരികെ നൽകാതാരിക്കാനായി അഞ്‌ജലി നടത്തിയ ഗൂഢാലോചനയാണ് കൊച്ചി ട്രിപ്പെന്നാണ് കണ്ടെത്തൽ. പരാതിക്കാരിയിൽ നിന്ന് 13 ലക്ഷം രൂപയാണ് അഞ്‌ജലി കടം വാങ്ങിയത്. അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ളാക് മെയിലിങ് നടത്താനാണ് ഉദ്ദേശിച്ചത്. ഇതിനായി അഞ്‌ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്‌ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്ക് എതിരെ പോക്‌സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്.
Most Read: പാലക്കാട് രാഷ്‌ട്രീയ കൊലപാതകങ്ങൾ; ശക്‌തമായ നടപടി ഉണ്ടാവുമെന്ന് മന്ത്രി