കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യൂട്യൂബർ വിജെ മച്ചാൻ (ഗോവിന്ദ് വിജയ്) അറസ്‌റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ ഗോവിന്ദിനെ കളമശേരി പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി. പുലർച്ചെ താമസ സ്‌ഥലത്ത് നിന്നാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. യൂട്യൂബിലും ഇൻസ്‌റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വിജെ മച്ചാൻ, സാമൂഹിക മാദ്ധ്യമം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തന്നെ ദുരുപയോഗം ചെയ്‌തെന്ന് സ്‌റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയിൽ പെൺകുട്ടി പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്യുകയാണ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Most Read| ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ്; ലുസെയ്‌നിൽ ബെസ്‌റ്റ് ‘ത്രോ’യുമായി നീരജ്, രണ്ടാം സ്‌ഥാനം