തിരൂർ: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സഹോദരങ്ങളായ നാലുപേർ കസ്റ്റഡിയിൽ. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. തിരൂർ കട്ടിളപ്പള്ളി സ്വദേശി തുഫൈൽ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാലുപേരും ചേർന്ന് തുഫൈലിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്തതിന് ശേഷമാണ് കൊല നടത്തിയത് സഹോദരങ്ങളാണെന്ന് പോലീസിന് വ്യക്തമായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുഫൈലിന്റെ സുഹൃത്തിന് പ്രതികൾ പണം നൽകാനുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് തുഫൈലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!



































