കോഴിക്കോട്: ജില്ലയിലെ ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്‌തു. ബാലുശേരി സ്‌റ്റേഷനിലെ എസ്‌ഐ എ. രാധാകൃഷ്‌ണനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം നൽകാത്തത് ചോദ്യം ചെയ്‌ത ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌ത കേസിലാണ് നടപടി.
പണം ഹോട്ടൽ ഉടമ തരുമെന്ന് സുഹൃത്തുക്കളുമായെത്തി ഭക്ഷണം കഴിച്ചു മടങ്ങുന്നത് എസ്ഐയുടെ സ്‌ഥിരം പരിപാടിയായിരുന്നു. ഇതേത്തുടർന്ന് പണം നൽകാതെ പേര് പറഞ്ഞാൽ ഇനി മുതൽ ഭക്ഷണം നൽകേണ്ടതില്ലെന്ന് ഉടമ ജീവനക്കാരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജീവനക്കാർ പണം ചോദിച്ചതോടെ എസ്‌ഐ അസഭ്യം പറഞ്ഞു ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു. തുടർന്നാണ് ഹോട്ടൽ ഉടമ പോലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് എസ്ഐക്കെതിരെ പോലീസ് കേസെടുത്തത്.
Most Read| വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിയോട് ഹൈക്കോടതി