ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനി സെസി സേവ്യറിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. നോര്‍ത്ത് സിഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നിയമ പഠനവുമായി ബന്ധപ്പെട്ടതും ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടാന്‍ ഉപയോഗിച്ചതുമായ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ പോലീസ് പിടിച്ചെടുത്തു. അതേസമയം ഒളിവില്‍പോയ അഭിഭാഷകയെ കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
സെസി സേവ്യര്‍ ബാർ അസോസിയേഷനിൽ അംഗത്വം നേടിയതിന്റെയും തിരഞ്ഞെടുപ്പില്‍ മൽസരിച്ചതടക്കമുള്ള കാര്യങ്ങളുടെ രേഖകള്‍ തിങ്കളാഴ്‌ച ഹാജരാക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
Read also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ സിപിഐഎം പുറത്താക്കിയേക്കും







































